ആരോപണങ്ങള്‍ ഉന്നയിക്കുമുമ്പ് രാഹുല്‍ വിദഗ്ധരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്ന് മന്ത്രി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പണം സ്വീകരിച്ചതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുലിന്റെ ആരോപണങ്ങള്‍ ജനം തളളിക്കളയും. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമുമ്പ് രാഹുല്‍ വിദഗ്ധരോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്നും മന്ത്രി അറിയിച്ചു.

ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ കേന്ദ്രസര്‍ക്കാരിന് പണം നല്‍കിയതെന്നും ധനമന്ത്രി വിശദീകരിച്ചു

റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടിയുടെ കരുതല്‍ ധനം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചതിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. സമ്പദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ലെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ആര്‍.ബി.ഐയില്‍ നിന്ന് പണം അടിച്ചുമാറ്റുന്നത് കൊണ്ട് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, അത് ഡിസ്‌പെന്‍സറിയില്‍ നിന്ന് ബാന്‍ഡേജ് അടിച്ചുമാറ്റി വെടിയുണ്ടയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Top