നിര്‍മല സീതാരാമന്‍ മന്‍മോഹന്‍സിങുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ മന്‍മോഹന്‍ സിങിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഡല്‍ഹിയിലെ മന്‍മോഹന്‍ സിങ്ങിന്റെ ഔദ്യോഗിക വസതിയില്‍ നിര്‍മലയെത്തിയത്. അടുത്ത ആഴ്ചയാണ് നിര്‍മല തന്റെ ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

ആദ്യമായല്ല ബിജെപി ധനമന്ത്രിമാര്‍ മന്‍മോഹന്‍സിങ്ങിനെ കാണാനെത്തുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആശയവിനിമയം നടത്തിയിരുന്നു.

Top