പ്രതിരോധ മന്ത്രി ലഡാക് സന്ദര്‍ശിച്ചു, സൈനികരുമായി കൂടിക്കാഴ്ച നടത്തി

ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാശ്മീരിലെ ലഡാക്ക് സന്ദര്‍ശിച്ചു. ലഡാക്കിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെത്തിയ പ്രതിരോധമന്ത്രി സൈനികരുമായി കൂടിക്കാഴ്ച നടത്തി.

കിഴക്കന്‍ ലഡാക്കിലെ 16,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൗലത് ബെഗ് ഓള്‍ഡീയിലാണ് (ഡിബിഒ) സീതാരാമന്‍ സന്ദര്‍ശിച്ചത്. മൈനസ് 55 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡിബിഒയിലെ താപനില. ലഡാക്കിലെ തോയിസ് സൈനിക ക്യാമ്പിലെത്തിയ പ്രതിരോധമന്ത്രി കരസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു.

ഡിബിഒയിലും ലഡാക്കിലെ ഉയര്‍ന്ന സെക്ടറുകളിലും നിര്‍മല സീതാരാമന്റെ ആദ്യ സന്ദര്‍ശനമാണിത്.

Top