തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15,16 തിയ്യതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കൾ കേരളത്തിലെത്തുന്നത്.

മൂന്ന് മണിക്ക് തിരുവനന്തപുരത്തെത്തുന്ന നിർമ്മലാ സീതാരാമൻ വൈകിട്ട് 5.15 ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കും.

വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനൊപ്പം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും. വേളി ബോട്ട് ജെട്ടി ജംഗ്ഷനിലെ ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പിൽ വലിയതുറ, പൂന്തുറ വഴി പൊഴിയൂർ അടിമലത്തുറ വരെയാണ് നിർമ്മലാ സീതാരാമൻ പങ്കെടുക്കുന്ന റോഡ് ഷോ.

നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമാകും നിർമ്മലാ സീതാരാമൻ മടങ്ങുക. അമിത് ഷാ നാളെ വൈകീട്ട് നാലരയ്ക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.

Top