കനത്ത മഴ; കേരളത്തിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിട്ടു നല്‍കണമെന്ന് എ.കെ ആന്റണി

AK-Antony

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് പ്രളയദുരിതമനുഭവിക്കുന്ന കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൈന്യത്തെ വിട്ടു നല്‍കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി.

ഇക്കാര്യം പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനോട് അദ്ദേ ആവശ്യപ്പെട്ടു. ഫോണില്‍ വിളിച്ചാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. സാധ്യമായ എല്ലാ സഹായവും കേരളത്തിന് ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും ആന്റണി കത്തയച്ചു.

Top