കേന്ദ്രബജറ്റ് 2020; വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ നേട്ടം, 99,300 കോടി രൂപ മാറ്റിവെക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം നിലനില്‍ക്കെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. പുതിയ ദശകത്തിലെ ആദ്യബജറ്റിനെ സ്പീക്കര്‍ അഭിനന്ദിച്ചു.

കര്‍ഷകര്‍ക്ക് പുറമെ വിദ്യാഭ്യാസ മേഖലയ്ക്കും വമ്പന്‍ പ്രഖ്യാപനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. അതേസമയം സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ മാറ്റിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. എഞ്ചിനിയറിംഗ് ബിരുദധാരികള്‍ക്ക് പഞ്ചായത്തുകളില്‍ ഇന്റേണ്‍ഷിപ്പ് ഒരുക്കുമെന്നും വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. മാത്രമല്ല, കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ കൊണ്ടുവരുമെന്നും നൈപുണ്യവികസനത്തിന് 3000 കോടി വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു .

Top