റോസാപ്പൂവിൽ ‘പവിഴം നാരായണൻ’ എന്ന കഥാപാത്രമായി നിര്‍മ്മല്‍ പാലാഴി എത്തുന്നു

Nirmal Palazhi

ബിജു മേനോൻ ചിത്രം റോസാപ്പൂവിൽ ‘പവിഴം നാരായണൻ’ എന്ന കഥാപാത്രമായി നിര്‍മ്മല്‍ പാലാഴി എത്തുന്നു. വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി അഞ്ജലിയാണ് നായിക. നീരജ് മാധവനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ നീരജ് മാധവിന്റെ നായികയായി എത്തുന്നത് തമിഴ് കന്നടതാരം ശില്പയാണ്.

സലിം കുമാർ,അലൻസിയർ, വിജയരാഘവൻ, ദിലീഷ് പോത്തൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. എ.ബി.സി.ഡി എന്ന ചിത്രത്തിനുശേഷം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.

Top