ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടേതാണ്’,നീതി ലഭിച്ചു; പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി : ഈ ദിനം രാജ്യത്തെ പെണ്‍മക്കളുടെതാണ് അവര്‍ക്ക് ഇത് പുതിയ പ്രഭാതമാണ്. സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി. ഏറെ കാത്തിരിപ്പിനുശേഷം നീതി ലഭിച്ചെന്നു പ്രതികരിച്ച് നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികളെ പോലെ ഞങ്ങളും അവസാന നിമിഷം വരെ പോരാടി. മാര്‍ച്ച് 20 ‘നിര്‍ഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ന് നീതിയുടെ ദിനമാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞു. രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവുമെന്നും വിധി കേട്ട ശേഷം പിതാവ് പ്രതികരിച്ചു. കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസത്തിനു ശേഷം ഇന്ന് രാവിലെ 5.30 നാണ് നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്.

Top