നിര്‍ഭയ കേസ് ; പ്രതികളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ചതിനെതിരെ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

കോടതി തങ്ങളെ കേട്ടില്ലെന്നും, വിധിയില്‍ നിയമപരമായ പിഴവുകളുണ്ടെന്നും, ശിക്ഷ റദ്ദാക്കണമെന്നുമാണ് പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍ എന്നിവരുടെ ആവശ്യം.

വധശിക്ഷ വിധിച്ച കീഴ്‌ക്കോടതി ഉത്തരവ് കഴിഞ്ഞ മെയ് അഞ്ചിനാണ് സുപ്രീംകോടതി ശരിവച്ചത്.

2012 ഡിസംബര്‍ പതിനാറിന് രാത്രിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ഡല്‍ഹിയില്‍ ഓടുന്ന ബസിനുളളില്‍ ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി, രണ്ടാഴ്ചക്ക് ശേഷം ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

Top