പ്രതികളുടെ വധശിക്ഷ നടപ്പാക്കാത്തതില്‍ ദുഃഖം രേഖപ്പെടുത്തി നിര്‍ഭയയുടെ അമ്മ

nirbhaya-mother

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പിടിയിലായ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ നിര്‍ഭയയുടെ അമ്മ ആശാദേവി
ദുഃഖം രേഖപ്പെടുത്തി.

കോടതികള്‍ വിധിക്കുന്ന ശിക്ഷ നടപ്പാക്കുവാന്‍ വൈകുന്നത് കാരണം ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇത് കാരണമാകുന്നുണ്ടെന്നും നിര്‍ഭയ സംഭവത്തിന് ശേഷവും രാജ്യത്ത് എത്രയോ കൊച്ചു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നും അവര്‍ പറഞ്ഞു.

അധികാരികള്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ച ശേഷം രണ്ടു മാസത്തോളമായി വിധി നടപ്പാക്കുന്നത് കാണാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആശാദേവി വ്യക്തമാക്കി.

Top