നിര്‍ഭയ കേസ്; പ്രതി രാംസിംഗിന്റേത് ആത്മഹത്യയോ?, വെളിപ്പെടുത്തലുമായി ജയില്‍ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ ഒന്നാം പ്രതിയായ രാംസിംഗ് ജയിലില്‍ ആത്മഹത്യ ചെയ്ത
സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ജയിലിലെ ലോ ഓഫീസറായ സുനില്‍ ഗുപ്ത. ‘ബ്ലാക്ക് വാറന്റ് – കണ്‍ഫെഷന്‍സ് ഒഫ് എ തിഹാര്‍ ജയിലര്‍ എന്ന പുസ്തകത്തിലാണ് ഗുപ്ത രാംസിംഗിന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.

നിര്‍ഭയ കേസ് താന്‍ ജോലി ചെയ്തിരുന്ന ജയിലിലെ ഐ.ജിയായ വല്ലാതെ തളര്‍ത്തിയിരുന്നതായും അതേച്ചൊല്ലി അദ്ദേഹം ഏറെ വിഷമിക്കുകയും ചെയ്തിരുന്നുവെന്ന് ഗുപ്ത തന്റെ പുസ്തകത്തിലൂടെ പറയുന്നു. അവരെ സുരക്ഷാ സെല്ലിലേക്ക് മാറ്റാനും വിമല്‍ മെഹ്‌റ സമ്മതിച്ചിരുന്നില്ലെന്നാണ് ഗുപ്ത പറയുന്നത്.’അവരെ ആരെങ്കിലും കൊലപ്പെടുത്തിയാലോ’ എന്ന് താന്‍ ചോദിച്ചപ്പോള്‍, ‘അവര്‍ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങള്‍ക്കെന്താണ്’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും സുനില്‍ ഗുപ്ത തന്റെ പുസ്തകത്തില്‍ പറയുന്നു.

എന്തിനാണ് ‘നിര്‍ഭയ’യെ ആക്രമിച്ചതെന്ന് താന്‍ രാംസിംഗിനോട് ചോദിച്ചപ്പോള്‍ തങ്ങള്‍ നന്നായി മദ്യപിച്ചിരുന്നുവെന്നും താമസിക്കുന്നത് നല്ല സ്ഥലത്തല്ലെന്നുമാണ് അയാള്‍ മറുപടി നല്‍കിയതെന്നും ഗുപ്ത പറയുന്നു. വീണ്ടും ഇതേ ചോദ്യം താന്‍ ആവര്‍ത്തിച്ചപ്പോള്‍ ‘നല്ല മനുഷ്യര്‍ ഒന്നും അവിടെയില്ല. അവരെല്ലാം മദ്യപിക്കുന്നവരാണ്. വഴക്കുകളും ഉണ്ടാക്കും. ഞാനും അതുപോലെയായായി. ഒരു മൃഗത്തെപ്പോലെ.’ എന്നായിരുന്നു രാംസിങ്ങിന്റെ പ്രതികരണമെന്നും ഗുപ്ത തന്റെ പുസ്തകത്തില്‍ പറയുന്നു.

‘5 പ്രതികളെ ജയിലില്‍ അടച്ച് 3 മാസത്തിനു ശേഷം 2013 മാര്‍ച്ച് 11നാണു രാം സിങ് തൂങ്ങിമരിച്ചത്. എന്നാല്‍ 5 പേര്‍ താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ എങ്ങനെ ഒരാള്‍ മരിക്കും? രാംസിങ്ങിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. തടവറയില്‍ മദ്യം ലഭിച്ചതെങ്ങനെ? ബക്കറ്റില്‍ കയറി നിന്നു 12 അടിയോളം ഉയരത്തില്‍ ഗ്രില്ലില്‍, രാം സിങ് തന്റെ പൈജാമ കുരുക്കിയതെങ്ങനെ? കൈയ്ക്ക് പൂര്‍ണ സ്വാധീനമില്ലാത്ത അയാള്‍ക്ക് അത്രയും ഉയരത്തില്‍ കുരുക്കിടാന്‍ പറ്റുമോ എന്നതിനും ഉത്തരമില്ല.’ സുനില്‍ ഗുപ്ത ചോദിക്കുന്നു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

അതേസമയം വധശിക്ഷ ശരിവച്ച വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്ച നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ കേസിലെ പ്രതിയുടെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച ശേഷം മതി വധശിക്ഷ എന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വായുവും വെള്ളവും മലിനമായതിനാല്‍ ആയുസ്സ് കുറയുന്നവെന്നും പിന്നെന്തിനാണ് വധശിക്ഷ നടപ്പാക്കുന്നതെന്നുമാണ് ഹര്‍ജിയില്‍ പറയന്നത്. കേസിലെ പ

Top