പ്രതികരിക്കാനാവാതെ എല്ലാത്തിനും മൂകസാക്ഷിയായവന്‍; എവിടെ നിര്‍ഭയയുടെ ആ സുഹൃത്ത്?

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ കാതോര്‍ത്തിരുന്ന ആ നിമിഷമാണ് ഇന്ന് കടന്ന് പോയത്. ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും നിതീന്യായ കോടതി കഴുമരത്തിലേറ്റി. ഈ വാര്‍ത്ത കേട്ടാണ് രാജ്യം ഇന്ന് ഉണര്‍ന്നത്.

എന്നാല്‍ ഈ സന്തോഷ വാര്‍ത്ത കേള്‍ക്കുമ്പോഴും നാം ഒരോരുത്തരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആ നശിക്കപ്പെട്ട രാത്രിയില്‍ നിര്‍ഭയക്കൊപ്പം ഉണ്ടായിരുന്ന ആ സുഹൃത്തെവിടെ. കേസിന്റെ വിചാരണ വേളകളില്‍ പൊട്ടിക്കരഞ്ഞമുഖവുമായി ആ യുവാവ് മുഖ്യ സാക്ഷിയായി പ്രത്യക്ഷപ്പെട്ടിരുന്നു. യുപി സ്വദേശിയായ അവീന്ദ്ര പാണ്ഡെയാണ് സ്വന്തം സുഹൃത്ത് ആ കിരാതമ്മാരുടെ കൈകളില്‍ കിടന്നമര്‍ന്നപ്പോള്‍ എല്ലാം മൂക സാക്ഷിയായിരുന്നത്.

ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമായിരുന്നു അന്ന് ബസിലുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പലപ്പോഴും പൊട്ടിക്കരഞ്ഞാണ് അദ്ദേഹം കോടതി മുറികളില്‍ മൊഴി നല്‍കിയിരുന്നത്.

ഡല്‍ഹിയിലെ ഒരു കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മരണത്തിന് കീഴടങ്ങിയ നിര്‍ഭയ ജീവിക്കാനാഗ്രഹിച്ചിരുന്നതായി അവീന്ദ്ര പാണ്ഡെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിര്‍ഭയ കേസില്‍ വിചാരണ കോടതി ഒരു വര്‍ഷം കൊണ്ട് വിധി പ്രസ്താവിച്ചെങ്കിലും ഏഴ് വര്‍ഷത്തെ നിയമ പോരാട്ടം വേണ്ടിവന്നു വിധി നടപ്പിലാക്കാന്‍. പ്രതികളെ തൂക്കിലേറ്റുന്നതിന് മണിക്കൂറികള്‍ മുന്‍പ് വരെ ആ നിയമ പോരാട്ടം തുടര്‍ന്നിരുന്നു. പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണു വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നാണ് രാജ്യം നിര്‍ഭയ എന്നും ഡല്‍ഹി പെണ്‍കുട്ടി എന്നും വിളിച്ച 26 കാരിയുടെ കൂട്ട ബലാത്സംഗ കേസ്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ കളങ്കമാക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗം നടക്കുന്നത്. നിര്‍ഭയയും സുഹൃത്തുംകൂടി സിനിമ കണ്ട് വരുന്ന വഴി രാത്രി 10.40നാണ് ഡല്‍ഹി മുനീര്‍ക ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇവര്‍ പ്രതികള്‍ സഞ്ചരിച്ച ബസില്‍ കയറുന്നത്. വെളുത്ത നിറം പൂശിയ ഒരു സ്വകാര്യ ബസിലായിരുന്നു ഇരുവരും കയറിയത്. അവളുടെ ദുരന്തം അവിടെ തുടങ്ങുകയായിരുന്നു. ഏറെ നേരത്തെ ക്രൂര പീഡനത്തിനൊടുവില്‍ അവര്‍ അവളെ വിവസ്ത്രയാക്കി വഴിയരികിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

Top