നിര്‍ഭയയുടെ അമ്മയോട് കെജ്രിവാള്‍ സര്‍ക്കാര്‍ കാണിച്ചത് അനീതി: സൃമിതി ഇറാനി

smriti irani

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നതിന് ഉത്തരവാദികള്‍ ഡല്‍ഹി സര്‍ക്കാരാണെന്ന് സൃമിതി ഇറാനി ആരോപിച്ചു.

കേസില്‍ 2018ല്‍ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയതിനു ശേഷം കെജ്രിവാള്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നോ എന്ന് അവര്‍ ചോദിച്ചു. ജുവനൈല്‍ പ്രതിയെ കെജ്രിവാള്‍ സര്‍ക്കാര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ഇതെന്തിനാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

നിര്‍ഭയയുടെ അമ്മയോട് കെജ്രിവാള്‍ സര്‍ക്കാര്‍ അനീതിയാണ് കാണിച്ചതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഇത് ബിജെപിയുടെ മാത്രം അഭിപ്രായമല്ല രാജ്യം അനുശാസിക്കുന്ന നിയമത്തെ അംഗീകരിക്കുന്ന ഓരോ പൗരനും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top