നിമയവിരുദ്ധ നിര്‍മാണം: നീരവ് മോദിയുടെ 100 കോടിയുടെ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ഉത്തരവ്

neerav modi

മുംബൈ: കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും രത്നവ്യാപാരിയുമായ നീരവ് മോദി മഹാരാഷ്ട്രയിലെ കടല്‍തീരത്ത് നിമയവിരുദ്ധമായാണ് നിര്‍മിച്ച ബംഗ്ലാവ് പൊളിച്ചു മാറ്റാന്‍ ഉത്തരവ്.

മുംബൈ നഗരത്തില്‍നിന്ന്90 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലെ കിഹിം ബീച്ചിനോട് ചേര്‍ന്നാണ് ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. 33,000 ചതുരശ്ര അടിയുള്ള ഈ ആഡംബര ബംഗ്ലാവ്100 കോടിയോളം രൂപ വിലമതിക്കുന്നതാണ്.

ബംഗ്ലാവ് നിമയവിരുദ്ധമായാണ് നിര്‍മിച്ചതെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തീരദേശ നിയന്ത്രണ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് റായിഗഡ് ജില്ലാ കളക്ടര്‍ സൂര്യവാന്‍ഷി പറഞ്ഞു. പാരിസ്ഥിതിക മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.കെട്ടിടം പൊളിച്ചുമാറ്റാനുളള നടപടികള്‍ ഇതിനോടകം തന്നെ ജില്ലാ ഭരണകൂടം ആരംഭിച്ചു.

Top