നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി ലണ്ടന്‍ കോടതി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിക്ക് ജാമ്യം നിഷേധിക്കപ്പെട്ടു. കേസിലെ മുഖ്യ പ്രതി കൂടിയായ നീരവിന് ഇത് രണ്ടാം തവണയാണ് ലണ്ടന്‍ കോടതി ജാമ്യം നിഷേധിക്കുന്നത്.

പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍ തടവില്‍ കഴിയുകയാണ്. മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ്‌മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

Top