പിഎന്‍ബി തട്ടിപ്പ് കേസ് ; നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ്

nirav-modi.

മുംബൈ: പിഎന്‍ബി തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ ഒളിവില്‍ പോയ വജ്ര വ്യവസായി നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന്റെ അറിയിപ്പ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്‌സിക്കുമെതിരെ ജാമ്യമില്ല വാറണ്ട് പ്രഖ്യാപിക്കണമെന്ന് അവശ്യപ്പെട്ട് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നിരവധി തവണ സമന്‍സ് അയച്ചിട്ടും നീരവ് മോദി ഹാജരാവാന്‍ തയ്യാറായിട്ടില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് നീരവിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് കോടതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 15ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദിക്ക് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് നോട്ടീസ് അയിച്ചിരുന്നു. എന്നിട്ടും ഹാജരാകാതിരുന്നപ്പോള്‍ ഇ-മെയില്‍ വഴി ഫെബ്രുവരി 17നും 22നും സമന്‍സ് അയച്ചുവെങ്കിലും നീരവ് ഇന്ത്യയിലെത്തില്ല. ഇക്കാരണത്താലാണ് നീരവിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ മുന്‍നിര്‍ത്തി ഇന്ത്യയിലെത്താന്‍ സാധിക്കില്ലെന്ന് ഇ-മെയില്‍ വഴി നീരവ് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ്‌സിനെ അറിയിച്ചിരുന്നു.

Top