എന്‍ഫോഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ ജാമ്യമില്ലാ വാറണ്ട് ; നീരവ് മോദി ഹൈക്കോടതിയിലേയ്ക്ക്‌

Nirav MODI

ന്യൂഡല്‍ഹി: പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയ്‌ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റിന്റെ ജാമ്യമില്ലാ വാറണ്ട് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍.

തനിക്കെതിരെ നടപടിയെടുത്തത് മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നും തന്റെ ഭാഗം കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും നീരവ് മോദി പ്രതികരിച്ചു. കേസില്‍ നിയമത്തിന്റെ പരിരക്ഷ പോലും ലഭിച്ചില്ലെന്ന് നീരവ് മോദി ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രാലയം അന്വേഷണത്തിന് ഹാജരാകണമെന്ന് അറിയിക്കുകയും പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിന്റെ വ്യക്തമായ കാരണം ആവശ്യപ്പെട്ടപ്പോള്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്ത തീരുമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നുവെന്ന് നീരവ് മോദി പറഞ്ഞു.

Top