പുതിയ സംരംഭവുമായി നിറപറ

കൊച്ചി : പുതിയ സംരംഭവുമായി നിറപറ.ഒപ്പം കോവിഡ് പോരാട്ടത്തിൽ പങ്കാളികൂടിയാകുകയാണ് നിറപറ. കേരളത്തിലെ പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡായ നിറപറ, എൻഹാൻസ് എന്ന പേരിൽ N 95 ഫേസ് മാസ്കും വി ബാൻ ഹാൻഡ് സാനിറ്റൈസറും വിപണിയിലെത്തിക്കുന്നു. ലുലു മാളിൽ ഇന്നലെ നടന്ന ചടങ്ങിലാണ് എൻഹാൻസ് ശ്രേണിയിലെ ഉത്പന്നങ്ങൾ പുറത്തിറക്കിയത്.വളരെ സുരക്ഷിതമായി ഉപയോഗിക്കുവാൻ കഴിയുന്ന ആന്റി ബാക്റ്റീരിയൽ ഉത്പന്നമാണ് നിറപറയുടെ എൻഹാൻസ് വി ബാൻ ഹാൻഡ് സാനിറ്റൈസർ.

സിഇ, സിഡിസി മാനദണ്ഡങ്ങൾ അനുസരിച്ച്‌ നിർമിച്ചിരിക്കുന്ന എൻഹാൻസ് എൻ 95 ഫേസ് മാസ്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും, സുഖകരവും, ലൈറ്റ് വെയ്റ്റുമാണ് എന്ന് ഏരിയ സെയിൽസ് മാനേജർ സുധീഷ് കുമാർ വി എസ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി കൊണ്ടുനടക്കാൻ 50 ml മുതൽ 500 ml വരെയുള്ള വിവിധ അളവുകളിൽ നിറപറ എൻഹാൻസ് സാനിറ്റൈസർ വിപണിയിൽ ലഭ്യമാണ്.എൻഹാൻസ് ബ്രാൻഡിന് വേണ്ടി ഒരു കിയോസ്‌കും ലുലുമാളിൽ നിറപറ ആരംഭിച്ചിട്ടുണ്ട്.

Top