മൃഗങ്ങളില്‍ നിപ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ദര്‍

nipha

കോഴിക്കോട്: നിപ വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര അനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ.സുരേഷ്. ഇതുവരെ മനുഷ്യരില്‍ മാത്രമേ രോഗം കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ദേശാടന പക്ഷികള്‍ വഴി രോഗം പടരാനുള്ള സാധ്യത തള്ളക്കളയുന്നില്ലെന്നും പകര്‍ച്ച പനിയ്ക്ക് കാരണം വവ്വാലുകളാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിപ വൈറസ് പ്രധാനമായും പകരുന്നത് വവ്വാലുകളില്‍ നിന്നാണെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ടു തന്നെ കോഴിക്കോട്ടെ പനിയ്ക്കു പിന്നിലും വവ്വാലുകളായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാന, ജില്ലാ തലങ്ങളില്‍ രോഗവ്യാപനം തടയാന്‍ നിരീക്ഷണസമിതികള്‍ രൂപവത്ക്കരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും രൂപവത്ക്കരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍(നിപ വൈറസ് പനി) ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471 2732151.

Top