കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂര്‍ മേഖലയില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടങ്ങി. പ്രദേശത്തെ വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളില്‍ പരിശോധന നടത്തും. ഗവ.ഗസ്റ്റ് ഹൗസില്‍ നിപ കണ്‍ട്രോള്‍ റൂം തുറന്നു.

നിലവില്‍ കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ നടപടി എടുത്തിട്ടുണ്ട്. അഞ്ചു ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരുമടക്കം 17 പേരുടെ സമ്പര്‍ക്ക പട്ടികയാണ് തയാറാക്കിയത്. പ്രദേശത്ത് കോവിഡ് ബാധ രൂക്ഷമായതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണിലായിരുന്നു. ഇതുമൂലം രോഗം പടരാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. കുട്ടിയുടെ പിതാവിന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുക്കം-കുളിമാട്‌ചേന്ദമംഗലൂര്‍ റോഡില്‍ പാഴൂരിന്റെ ഒന്നര കിലോമിറ്റര്‍ ചുറ്റളവില്‍ റോഡ് അടച്ചു. പ്രദേശത്തേക്കുള്ള ഇടറോഡുകളും വഴികളും അടച്ചു.

 

 

Top