നിപ വൈറസ് ; കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ബഹ്‌റൈനില്‍ വിലക്ക്

മനാമ: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് ബഹ്‌റൈനില്‍ വിലക്ക്. ഈ സാഹചര്യത്തില്‍ മേയ് 23 മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ബഹ്‌റൈനിലേക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണെന്ന് ബഹ്‌റൈന്‍ കൃഷി, മറൈന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്ലാന്റ് വെല്‍ത് ഡയറക്ട്രേറ്റിലെ ആക്ടിങ് ചീഫ് ഓഫ് പ്രൊട്ടക്ഷന്‍ അലി ഷബാന്‍ ബലാഹ് ഇന്ത്യന്‍ കാര്‍ഷിക മന്ത്രി രാജക്ക് കത്തയച്ചു. ഈ അറിയിപ്പ് ബഹ്‌റൈനിലെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഇറക്കുമതി വ്യാപാരികള്‍ക്കും നല്‍കിയിട്ടുണ്ട്.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനികള്‍ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ മുംബൈ കോണ്‍സുലേറ്റ് അടുത്തിടെ ട്വിറ്ററില്‍ കൂടി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

Top