നിപാ താത്കാലിക ജീവനക്കാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

nipa

കോഴിക്കോട് : നിപാ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്ത തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താത്കാലിക ജീവനക്കാര്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. ശുചീകരണ തൊഴിലാളി ഇ.പി രാജേഷിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുമ്പില്‍ ജീവനക്കാര്‍ സമരം ചെയ്യുന്നത്.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ജനുവരി 4 മുതല്‍ ആരഭിച്ച നിരാഹാര സമരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന്റെ നേത്രതത്തില്‍ ഒത്തുതീര്‍പ്പാവുകയായിരുന്നു. നിപ വാര്‍ഡിലും ഐസൊലേഷന്‍ വാര്‍ഡിലും 2018 മേയ് 19-മുതല്‍ ഡിസംബര്‍ 31-വരെ ജോലിചെയ്ത 22 താത്കാലിക ജീവനക്കാരെ മെഡിക്കല്‍ കോളേജിലും അനുബന്ധ സ്ഥാപനങ്ങളായ ദന്തല്‍ കോളേജ്, നഴ്‌സിങ് കോളേജ് എന്നിവിടങ്ങളിലും ഡി.എം.ഒ.യ്ക്ക് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലും നിയമിക്കുമെന്ന ഉറപ്പിലായിരിന്നു സമരം അവസാനിപ്പിച്ചത്.

2018 ജൂണ്‍ 1 മുതല്‍ ഡിസംബര്‍ വരെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിചെയ്ത 16 പേര്‍ക്ക് പിന്നീട് വരുന്ന ഒഴിവുകളില്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്.

Top