നിപ : പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയെന്ന് ചെന്നിത്തല

Ramesh-Chennithala

കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗം സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തരസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ പരിഭ്രമിച്ചിട്ട് കാര്യമില്ലെന്നും ആരോഗ്യവകുപ്പ് ജാഗ്രതയിലാണെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. വൈറസിനെ ഫലപ്രദമായി ചെറുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top