നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് മമ്മൂട്ടി

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്ന് നടന്‍ മമ്മൂട്ടി. ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും ജനങ്ങളുടെ കൂട്ടായ്മയാണ് ഈ സമയത്ത് വേണ്ടെതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാമെന്നും മമ്മൂട്ടി കുറിപ്പിലൂടെ ചോദിക്കുന്നു. ഒന്നിച്ചു നിന്ന് നിപയെ കീഴടക്കാം എന്നും മമ്മൂട്ടി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!

Top