നിപ്പാ വൈറസ് ; ചിക്കന്‍ ഉപയോഗിക്കരുതെന്ന് വ്യാജ ഉത്തരവ്

nipah 1

കോഴിക്കോട്: നിപ വൈറസ് സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. വൈറസ് സംബന്ധിച്ച ആശങ്കകള്‍ക്ക് ശമനമുണ്ടെങ്കിലും ഇതു സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. നിലവില്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ ചിക്കന്‍ ഉപയോഗിക്കരുതെന്നുള്ള വ്യാജ ഉത്തരവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.

Top