നിപ വൈറസ് രോഗത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

nipah virus

കോഴിക്കോട്: നിപ വൈറസ് രോഗത്തിനെതിരെ കോഴിക്കോട് ജില്ലയില്‍ വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം. പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മെയ് വരെ നീളുന്ന വവ്വാലുകളുടെ പ്രജനന കാലത്ത് നിപ വൈറസ് പടരാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് മുന്നറിയിപ്പ്. കഴിഞ്ഞ കഴിഞ്ഞ മെയ് മാസത്തിലാണ് കോഴിക്കോട്ട് നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍, പെട്ടെന്നുണ്ടാകുന്ന ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top