നിപ വൈറസ്;കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍

court

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് യു.വി.ജോസ് റിപ്പോര്‍ട്ട് നല്‍കിയത്. പത്ത് ദിവത്തേക്ക് കോടതി നിര്‍ത്തി വയ്ക്കണമെന്ന് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആണ് നിപ ബാധിച്ച് മരിച്ചത്.

നിപ്പ വൈറസ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒരാഴ്ചത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടുതല്‍ മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകരം മറ്റൊരു സംവിധാനം ഒരുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

Top