നിപ വൈറസ് ബാധ ; എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

exam

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ജൂണ്‍ ആറ് മുതല്‍ 13 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

അതേസമയം നിപ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി ഈ മാസം ആറു മുതല്‍ 13 വരെ പട്ടം പിഎസ്‌സി ആസ്ഥാനത്ത് നടത്താനിരുന്ന അഭിമുഖ പരീക്ഷയും മാറ്റിയിട്ടുണ്ട്. 6,7,8 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസില്‍ നടത്താനിരുന്ന അഭിമുഖവും മാറ്റിയിട്ടുണ്ട്.

Top