നിപ; ആദ്യഘട്ടത്തില്‍ കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കേണ്ടതില്ല

കോഴിക്കോട്: സംസ്ഥാനത്ത് നിപ മരണം സ്ഥിരീകരിച്ചതോടെ ആദ്യഘട്ടത്തില്‍ കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. നിപ വൈറസ് പ്രവേശിച്ചാല്‍ കാട്ടുപ്പന്നികള്‍ക്ക് ഉടന്‍ മരണം സംഭവിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചു. ആദ്യം പരിശോധിക്കേണ്ടത് വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് രാവിലെ 10 .30 ന് നടക്കുന്ന ആരോഗ്യ മൃഗസംരക്ഷണ വകുപ്പിന്റെ യോഗത്തില്‍ കൈക്കൊള്ളും.

അതേസമയം, ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ കോഴിക്കോട് എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ സാമ്പിള്‍ ശേഖരണം കഴിഞ്ഞ ദിവസം നടന്നിരുന്നു.

 

Top