നിപ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കും

school

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയപ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ല. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.

നിപ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 295 പരിശോധനാഫലങ്ങളില്‍ 277 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. സുഖംപ്രാപിച്ച രണ്ട് നിപ ബാധിതരും ഇപ്പോള്‍ സാധാരണനിലയിലാണ്.

Top