നിപ വൈറസ് നിയന്ത്രണം; നടപടികള്‍ മുഖ്യമന്ത്രി വിലയിരുത്തി

Pinaray vijayan

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ നിയന്ത്രിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.

തുടര്‍ന്ന് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറി തല സമിതി നിരന്തരമായി വിലയിരുത്തുന്നതാണ്. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ യോഗം കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേരും. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, എ കെ.ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Top