നിപ വൈറസ്; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി, അഭിനന്ദനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിപ വൈറസിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അസത്യപ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും ലോകത്ത് എവിടെ ഉള്ളതിനേക്കാള്‍ വേഗത്തില്‍ നിപ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന്‌ സര്‍ക്കാറിന്റെ
ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയും ചെയ്തു.

Top