നിപ വൈറസ്: കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

nipah 1

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെതടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക

അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. വനംവകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്പിളുകള്‍ ശേഖരിക്കും. കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലത്ത് കാട്ടു പന്നികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കാട്ടു പന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനായി എത്തുന്ന പ്രത്യേക ദൗത്യ സംഘം ഇക്കാര്യവും പരിശോധിക്കും. ഇതിനു പുറമേ കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ വന്ന സാഹചര്യവും ആരോഗ്യ വകുപ്പ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

Top