നിപ വൈറസ്: മലപ്പുറം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വി.അബ്ദുറഹിമാന്‍

മലപ്പുറം: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഡി.എം.ഒ ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാ തല ആര്‍.ആര്‍.ടി യുടെ അടിയന്തരയോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലമായതിനാലും 2018 ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നിപ്പ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ നിര്‍ദേശം. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം.

Top