നിപ്പ വൈറസ്; പഠനത്തിനായി കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം പേരാമ്പ്രയിലെത്തി

virus

കോഴിക്കോട്: സംസ്ഥാനത്ത് ഭീതി പടര്‍ത്തി കൊണ്ടിരിക്കുന്ന നിപ്പ വൈറസ് ബാധയെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം പേരാമ്പ്രയിലെത്തി. തുടര്‍ന്ന് വൈറസ് ബാധ ഏറ്റ് മരിച്ചവരുടെ വീടുകള്‍ സംഘം സന്ദര്‍ശിക്കുകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംഘത്തോടൊപ്പമുണ്ട്.

വൈറസ് ബാധയുണ്ടെന്നു കരുതുന്ന മേഖലകളില്‍ സംഘം പരിശോധന നടത്തുകയും ചെയ്യും. നേരത്തെ, ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസ് ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികള്‍ മന്ത്രി സംഘത്തിന് വിശദീകരിച്ചു നല്‍കിയിട്ടുണ്ട്.

Top