നിപ്പ ഭീതി കുറയുന്നു; കോഴിക്കോട് നിരീക്ഷണത്തില്‍ കഴിയുന്നത് ഏഴ് പേര്‍ മാത്രം

nipa

കോഴിക്കോട് : ജനങ്ങളില്‍ ഏറെ ഭീതിസൃഷ്ടിച്ച നിപ്പ വൈറസ് നിയന്ത്രണ വിധേയമാകുന്നു. കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്. ഏഴ് പേര്‍ മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം.

ഭീതി ഒഴിയുമ്പോഴും ജൂണ്‍ 30 വരെ കനത്ത ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. കേന്ദ്രത്തില്‍ നിന്നുള്ള 3 സംഘം ജില്ലയില്‍ ക്യംപ് ചെയ്യുന്നുണ്ട്.

ജില്ലയില്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സര്‍വ്വകക്ഷിയോഗത്തിലൂടെ പരിഹരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

Top