കോട്ടയത്ത് നിപയല്ല; മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ് ബാധിച്ചിട്ടില്ല

medical-colllege

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് നിപ വൈറസ് അല്ലെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് 12 പേരാണ് ഇത് വരെ മരണപ്പെട്ടത്.

കേരളത്തിനു പിന്നാലെ കര്‍ണാടകയിലേക്കും നിപാ വൈറസ് പടര്‍ന്നതു പിടിക്കുന്നതായി സംശയമുണ്ട്. കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും കോഴിക്കോട് എത്തിയ മൂന്ന് പേര്‍ക്കാണ് നിപാ വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് സംശയം. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേ സമയം, കോഴിക്കോട് ചങ്ങരോത്തെ കിണറ്റില്‍ കണ്ട വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച് ഇന്ന് സ്ഥിരീകരണമാവും. ഭോപ്പാലിലെ ലാബിലേക്കയച്ച വവ്വാലുകളുടെ രക്തപരിശോധന ഫലം ഇന്നാണ് ലഭിക്കുന്നത്.

Top