നിപാ വൈറസ്; സംസ്ഥാനത്ത് രോഗലക്ഷണങ്ങളുമായി ഏഴുപേര്‍ ചികിത്സയില്‍

nipha

കോഴിക്കോട്: സംസ്ഥാനത്ത് നിപാ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുമായി ഏഴുപേര്‍ ചികിത്സയില്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 117 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 101 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച പരിശോധിച്ച 18 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. നിലവില്‍ ജൂണ്‍ അഞ്ചുവരെ കര്‍ശന നിരീക്ഷണം തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. നിപാ വൈറസ് പടരുന്നത് തടയാന്‍ ഒരു പരിധിവരെ കഴിഞ്ഞെങ്കിലും മരണ നിരക്ക് കുറയ്ക്കാന്‍ കഴിയാത്തതാണ് വെല്ലുവിളി ഉയര്‍ത്തിയത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേരില്‍ 13 പേരും മരണപ്പെട്ടിരുന്നു. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേരുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി ആരോഗ്യവകുപ്പിന് പ്രതീക്ഷ നല്‍കുന്നതാണ്

Top