മംഗലാപുരത്ത് ചികിത്സയിലിരുന്ന രണ്ട് പേര്‍ക്ക്‌ നിപ വൈറസല്ലെന്ന് സ്ഥിരീകരിച്ചു

nipa

മംഗലാപുരം: മംഗലാപുരത്ത് ചികിത്സയിലിരുന്ന രണ്ട് പേര്‍ക്ക്‌ നിപ വൈറസല്ല ബാധിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരില്‍ ഒരാള്‍ മലയാളിയും, ഒരാള്‍ കര്‍ണ്ണാടക സ്വദേശിയുമാണ്.

നിപ വൈറസിനെ തുടര്‍ന്ന് കോഴിക്കോട് ഇന്ന് ഒരു മരണം സംഭവിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇതുവരെ 12 പേരാണ് നിപ ബാധിച്ച് മരിച്ചത്. ബുധനാഴ്ച 160 സാമ്പിളുകളാണ് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്ററിലേയ്ക്ക് പരിശോധനക്കയച്ചിരിക്കുന്നത്.

എന്നാല്‍ നിപ വൈറസ് ബാധിതരുടെ ചികിത്സക്കായുള്ള റിപാവൈറിന്‍ മരുന്ന് വന്‍തോതില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. മലേഷ്യയില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് നല്‍കിയ മരുന്നാണ് റിപാ വൈറിന്‍.

Top