നിപ വൈറസ്; കൂടുതല്‍ പേര്‍ക്ക് പിടിപെടാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദര്‍

nipah 1

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമെന്ന് വിദഗ്ദര്‍. ഈ മാസം പതിനൊന്നോടു കൂടി രോഗവ്യാപനം ഉണ്ടാകില്ലെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് നിപ വൈറസ് പിടിപെടാനുള്ള സാധ്യതയില്ലെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് ഇത്തരത്തിലൊരു വിലയിരുത്തല്‍.

എന്നാല്‍ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാധ്യത കുറഞ്ഞെന്നാണ് സൂചന. രോഗബാധയുള്ള വവ്വാലുകളെ കണ്ടെത്തി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലെ വെല്ലുവിളി. അതിനാല്‍ തന്നെ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെച്ചു.

Top