നിപ നിയന്ത്രണവിധേയം, ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനം മാതൃകപരം; മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമായെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയ്ക്കെതിരെയുള്ള ഒറ്റ തിരിഞ്ഞുള്ള ആക്രമണം പ്രതിരോധം ദുര്‍ബലമാകുമെന്ന് മന്ത്രി പറഞ്ഞു.

നിപയില്‍ ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ ചികിത്സ സൗജന്യമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം വ്യാജമാണ്. മികച്ചരീതിയില്‍ മന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം നിപയില്‍ രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നല്‍കുന്നതാണ്. കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോട് തുടരുന്നുണ്ട്. കോഴിക്കോട് ഇന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു.

Top