മംഗ്ലൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണങ്ങള്‍; ശ്രവം പൂനെയിലെ ലാബിലേക്ക് അയച്ചു

nipah 1

മംഗ്ലൂര്‍: മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകള്‍ക്കായി ഇയാളുടെ സ്രവം പുനെ എന്‍ ഐ വി യിലേക്ക് അയച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാള്‍ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വലിയ തോതിലുള്ള ക്രമീകരണങ്ങള്‍ കര്‍ണാടക ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധന ഫലം പുറത്തുവരുമ്പോഴേക്കും ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ 140 പേരുടെ സാമ്പിളും നെഗറ്റീവായിരുന്നു.

Top