നിയോസിന് ഇനി പുതിയ മുഖം ; കോർപ്പറേറ്റ് എഡിഷനുമായി ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിന് കോർപറേറ്റ് എഡിഷൻ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഹ്യുണ്ടായി. മാഗ്ന വേരിയന്റ് അടിസ്ഥാനമായ ഗ്രാൻഡ് i10 നിയോസ് ആണ് കോർപ്പറേറ്റ് എഡിഷനിൽ എത്തുക എന്നാണ് വിവരം. എന്നാൽ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മാഗ്ന വേരിയന്റിലെ എല്ലാ ഫീച്ചറുകളും ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷനിലുമുണ്ടാകും. കൂടാതെ പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സെൻട്രൽ ലോക്കിംഗ്, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, സ്റ്റിയറിംഗ് വീലിൽ ഓഡിയോ നിയന്ത്രണങ്ങൾ, മുന്നിലും പിന്നിലും സ്പീക്കറുകൾ, കീലെസ്സ് എൻ‌ട്രി, റിയർ എസി വെന്റുകൾ, പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്. ഈ കോർപ്പറേറ്റ് എഡിഷനിൽ കപ്പ് ഹോൾഡറിൽ ക്രമീകരിക്കാവുന്ന പ്ളഗ്-ഇൻ എയർ പ്യൂരിഫൈയർ, 2-DIN ഓഡിയോ സിസ്റ്റത്തിന് പകരം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 6.75-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം എന്നിവയായിരിക്കും ഇന്റീരിയറിലെ പുതിയ ഫീച്ചറുകൾ.

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്.82 എച്ച്പി പവറും 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി അസ്പിറേറ്റഡ് 1.2-ലിറ്റർ കാപ്പ എൻജിനിലും 74 ബിഎച്പി കരുത്തും 190 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.2 ലീറ്റർ ഡീസൽ എൻജിനിലും ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടായി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Top