‘നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്’ ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

റിജോയിസ് ഫിലിംസിന്റെ ബാനറില്‍ ജലേഷ്യസ് ജി നിര്‍മ്മിച്ച ‘നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ് ‘ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ചിത്രം ജനുവരി നാലിന് പ്രദര്‍ശനത്തിനെത്തും.

മാമലക്കണ്ടം എന്ന ഗ്രാമത്തില്‍ ഒരു പഴഞ്ചന്‍ സ്റ്റുഡിയോ നടത്തുന്ന ജോസിന്റെ മകളാണ് ആന്‍സി. പഠനത്തിനൊപ്പം പാര്‍ടേം ജോബിലൂടെ പഠനചിലവ് കണ്ടെത്തുന്ന മിടുക്കിയാണ് ആന്‍സി. അപ്രതീക്ഷതമായുണ്ടാകുന്ന മകള്‍ ആന്‍സിയുടെ തിരോധാനം ജോസിനെ മാനസികമായി തളര്‍ത്തുന്നു. ആന്‍സിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പല കളള കഥകളും പ്രചരിക്കുന്നു. വിജയ് ബാബു എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ശരിയായ കേസന്വേഷണം കഥയെ പുതിയ വഴിത്തിരിവിലേക്ക് നയിക്കുന്നൂ. അത്യന്തം ഉദ്വേഗ ജനകവും സംഘര്‍ഷാഭരിതവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ആന്‍സിയായി ശൈത്യാ സന്തോഷും, വിജയ് ബാബുവായി ഭഗത് മാനുവലും, ജോസായി ജയകുമാറുമാണ് വേഷമിടുന്നത്. രണ്‍ജി പണിക്കര്‍, എം ആര്‍ ഗോപകുമാര്‍,ശിവജി ഗുരുവായൂര്‍,ശശി കലിംഗ,ബാലാജി ശര്‍മ്മ, സാബു തിരുവല്ല, സജിലാല്‍,അനീഷ് ജയറാം,ആതിരാ മാധവ്,അംബികാ മോഹന്‍,സുനിത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top