കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കന്‍കിയ നിഷാദ് എന്ന 44കാരനായ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ വകുപ്പ് ചുമത്തി.

ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് നിഷാദ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസമാണ് സംഭവം നടന്നത്. കുട്ടി മാതാപിതാക്കളോട് പരാതിപ്പെടുകയും തുടര്‍ന്ന് പൊലീസ് കേസിലേക്ക് വഴിവെക്കുകയുമായിരുന്നു.

Top