തൊണ്ണൂറുകളിലെ സ്റ്റൈല്‍ 2022 ൽ ; പവർ സ്റ്റാറായി ബാബു ആന്റണി

തൊണ്ണൂറുകളിലെ സ്റ്റൈല്‍ ലുക്കിൽ മിന്നിത്തിളങ്ങി ബാബു ആന്റണി. പവർ സ്റ്റാർ എന്ന ഒമർ ലുലു ചിത്രത്തിലെ തന്റെ സ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് താരം ഇപ്പോൾ വയറൽ ആയിരിക്കുന്നത്. തൊണ്ണൂറുകളിലെ സ്റ്റൈല്‍ 2022ല്‍ എന്ന് എഴുതിയാണ് ബാബു ആന്റണി പവര്‍ സ്റ്റാറിലെ സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. അദ്ദേഹത്തിന്റെ അവസാന തിരക്കഥ കൂടിയാണിത് എന്ന പ്രത്യേകതയും പവർ സ്റ്റാറിനുണ്ട്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് പവർ സ്റ്റാർ. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണിത്. ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീട്ടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ് പവര്‍ സ്റ്റാറിലൂടെ . മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.

നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top