യുപിയില്‍ പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി

ലക്‌നോ: ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ പിന്‍വാഡിയില്‍ നവരാത്രി ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചത്.

Top