ninebot mini personal transportation robot

ഷവോമി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റോബോട്ടാണ് നയന്‍ബോട്ട് മിനി. രണ്ട് വീലുകള്‍ ഉള്ള സെല്‍ഫ് ബാലന്‍സിംഗ് പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവൈസാണ് സെഗ് വേ.

യഥാര്‍ഥ സെഗ് വേ ഡിവൈസിനേക്കാള്‍ ചെറുതാണ് പുതിയ നയന്‍ബോട്ട് മിനി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇരുചക്രവാഹനത്തില്‍ കയറി നിന്ന് ഡ്രൈവ് ചെയ്യാന്‍ സാധിക്കും. കാല്‍മുട്ടുകളുടെ അത്ര ഉയരത്തിലാണ് ഇതിന്റെ ഹാന്‍ഡില്‍ ലഭ്യമാകുന്നത്.

/ninebot-mini-personal-transportation-robot

മൂന്ന് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് സാധ്യമാകുന്ന നയന്‍ബോട്ട് മിനിയില്‍ ഒറ്റ ചാര്‍ജ്ജിലൂടെ ഏതാണ്ട് 22 കിലോ മീറ്റര്‍ വരെ യാത്ര ചെയ്യാന്‍ സാധിക്കും. ബാറ്ററി ദൈര്‍ഘ്യം കൃത്യമായി കാണിച്ചു തരുന്നതിനായി എല്‍ഇഡി ലൈറ്റ് ഇതിനു മുന്നിലായി അവതരിപ്പിച്ചിരിക്കുന്നു. മണിക്കൂറില്‍ 16 കിലോ മീറ്ററാണിതിന്റെ പരമാപതി വേഗത. 15 ഡിഗ്രി വരെ ചെരിവുള്ള കയറ്റങ്ങളും ഇതിലൂടെ കയറാവുന്നതാണ്.

Top