ഒന്‍പത് വര്‍ഷം കഠിന തടവ്; പോക്സോ കേസില്‍ രണ്ടാനച്ഛന് ശിക്ഷ വിധിച്ച് പട്ടാമ്പി പോക്സോ അതിവേഗ കോടതി

പാലക്കാട്: ഒറ്റപ്പാലത്ത് 13 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവില്‍ താമസിക്കുന്ന വീട്ടിലും പഴയ വീട്ടില്‍ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് പെണ്‍കുട്ടിയുടെ മൊഴിനല്‍കിയിരുന്നു.

Top