ഒന്‍മ്പത് വയസുകാരിയുടെ പീഡന കൊലപാതകം; തെളിവില്ലെന്ന് പൊലീസ്

ഡല്‍ഹി: നങ്കലില്‍ ഒന്‍പത് വയസ്സുള്ള ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടത് പീഡനത്തെ തുടര്‍ന്നാണെന്നതിന് തെളിവില്ലെന്ന് പൊലീസ്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിരുദ്ധ റിപ്പോര്‍ട്ട് നല്‍കി പൊലീസ്. എഫ്ഐആര്‍ ലെ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് ഡല്‍ഹി പൊലീസിന്റെ പുതിയ നിലപാട്.

പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിന് അടിസ്ഥാനം എന്നത് പ്രതികള്‍ നല്‍കിയ മൊഴിയാണ്. ബലാത്സംഗം നടത്തിയെന്നായിരുന്നു പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകവും ബലാത്സംഗ കുറ്റവും പോസ്‌കോ ചുമത്തി കേസ് ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ വിചാരണാ കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നു എന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല എന്നുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇങ്ങനെ മരണപ്പെടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ലഭിക്കുന്നതാണ് അതില്‍ 2 ലക്ഷം രൂപ അനുവദിച്ചു ബാക്കി തുക കേസ് തെളിഞ്ഞാല്‍ മാത്രമേ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം ഒന്‍പത് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സംഭവത്തില്‍ രാജ്യ തലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാര്‍ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു.

 

 

Top